Skip to main content

സൗദി അറേബ്യയില്‍ നേഴ്‌സ്: നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷിക്കാം

 

സൗദി അറേബ്യയിലെ ഡോ. സോളിമാന്‍ ഫകീഹ് ആശുപത്രിയില്‍ നേഴ്‌സ് തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷിക്കാം. ബി.എസ്‌സി നഴ്‌സിങ് പാസായ വനിതകള്‍ക്കാണ് അവസരം. നിലവില്‍ സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വേതനമായ 4300 സൗദി റിയാല്‍ ആണ് ശമ്പളം. ഫെബ്രുവരി 26, 27, 28 തീയതികളില്‍ കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ അയയ്ക്കുന്നതിനും ംംം.ിീൃസമൃീീെേ.ില േഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939 

                                                 (കെ.ഐ.ഒ.പി.ആര്‍-361/18)

date