Skip to main content

ഗദ്ദികയില്‍ 35 ലക്ഷം രൂപയുടെ വില്‍പ്പന

 

        പൊന്നാനി എ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ പട്ടികജാതി വികസന വകുപ്പും കീര്‍ത്താഡ്‌സും സംയുക്തമായി നടത്തുന്ന ഗദ്ദിക ഗോത്ര മേളയില്‍ വിവിധ സ്റ്റാളുകളിലൂടെ 35 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു.  കീര്‍ത്താഡ്‌സിന്റെ കീഴിലുള്ള ഗോത്ര വിഭാഗത്തിന്റെ സ്റ്റാളുകളില്‍ 4.7 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു.  വംശീയ ഭക്ഷ്യമേളയിലൂടെയാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത് (3.25 ലക്ഷം രൂപ) പട്ടികജാതി വകുപ്പിന്റെ ഉല്‍പ്പന്ന വിപണന മേളയില്‍ 21.35 ലക്ഷം രൂപയുടെയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ വിപണ മേളയില്‍ നിന്ന് 6.8 ലക്ഷം രൂപയുടെയും വരുമാനം ലഭിച്ചു.  
        ഗദ്ദികക്ക് ഇന്ന് കൊടിയിറക്കം:
        ഗോത്രവര്‍ഗ്ഗ ജീവിതം പരിചയപ്പെടുത്തുന്ന ഗദ്ദിക ഇന്ന് (ഫെബ്രുവരി 20) സമാപിക്കും. സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.  പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥികള്‍ ആയിരിക്കും.  എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.വി. അന്‍വര്‍, സി. മമ്മുട്ടി, പി. അബ്ദുല്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി, വിവിധ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.   പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി. എം. അലി അസ്ഗര്‍ പാഷ നന്ദി രേഖപ്പെടുത്തും.  
        ഗദ്ദികയില്‍ ഇന്ന് (ഫെബ്രുവരി 20)
        ഗദ്ദികയില്‍ ഭദ്രകാളി തിറ, മലക്കുടിയന്‍ നൃത്തം, നാടന്‍ പാട്ടുകള്‍ എന്നിവ അരങ്ങേറും.  കോഴിക്കോട് ഇ. അപ്പുട്ടി ആശാന്‍ സ്മാരക തിറയാട്ടു കലാകേന്ദ്രം അവതരിപ്പിക്കുന്ന ഭദ്രകാളി തിറ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാട്ടില്‍ പുറങ്ങളിലെ കാവുകളില്‍ ദൈവ പ്രീതിക്കും സമ്പല്‍ സമൃദ്ധിക്കും വേണ്ടി നടത്തുന്ന കലാരൂപമാണ്.  ദേവീ - ദേവ•ാരുടെ കോലങ്ങള്‍ കെട്ടിയാടുന്ന ഈ കലാരൂപത്തില്‍ ചെണ്ടയുടെ ചടുലതാളങ്ങള്‍ക്കനുസരിച്ചുള്ള ആട്ടം വളരെ ആകര്‍ഷണീയമാണ്.
        കാസര്‍ക്കോട് എന്‍ചകജന്‍ ബാബുവും സംഘവും അവതരിപ്പിക്കുന്ന മലകുടിയന്‍ നൃത്തവും അരങ്ങേറും.  കാസര്‍ഗോഡ് ജില്ലയിലെ കുടിയ - മലകുടിയ സമുദായക്കാരുടെ തനത് കലാരൂപമാണിത്.  കൃഷിയിറക്കല്‍, വേട്ടയാടല്‍, വിവാഹം, ജനനം തുടങ്ങിയ വിശേഷാവസരങ്ങളിലാണ് ഇത് അവതരിപ്പിക്കുന്നത്.  മലദൈവമായ ചാമുണ്ടിയെ ആരാധിച്ചുകൊണ്ടാണ് നൃത്തം ആരംഭിക്കുന്നത്.  തുടി, ഗജെ, കുഴല്‍ എന്നീ വാദ്യോപകരങ്ങളാണ് ഉപയോഗിക്കുന്നത്.  
        വയനാട് ജില്ലയിലെ വ്യത്യസ്ത ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള കലാകാര•ാര്‍ അണിനിരക്കുന്ന സുല്‍ത്താന്‍ ബത്തേരി തുടിതാളം നാടന്‍ കലാസംഘമാണ് നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കുന്നത്.  

 

date