കോവിഡ് 19 ഓഫീസുകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ കര്‍ശനമാക്കണം - ജില്ലാ കലക്ടര്‍
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ തുടങ്ങി പൊതുജനങ്ങള്‍ എത്തുന്ന സ്ഥാപനങ്ങളില്‍ സന്ദര്‍ശക രജിസ്റ്റര്‍ നിര്‍ബന്ധമായും സൂക്ഷിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഇളവുകളില്‍ പൂര്‍ണ നിയന്ത്രണം വരുന്നതുവരെ ഇതു തുടരണം. സന്ദര്‍ശകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്ററുകളില്‍ രേഖപ്പെടുത്തണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ അത്യാവശ്യമുള്ളവര്‍ മാത്രം ഓഫീസുകളില്‍ നേരിട്ട് വരേണ്ടതുള്ളു. കഴിവതും ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. സ്ഥാപന മേധാവികള്‍ കൈകഴുകന്നതിന് സംവിധാനം ഉറപ്പാക്കിയിരിക്കണം സന്ദര്‍ശകര്‍ മാസ്ക്ക് ധരിക്കുന്നതും ഉറപ്പാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്.കെ. നമ്പര്‍. 1262/2020)
- Log in to post comments