Skip to main content

ഐഷില്‍ ചികിത്സയ്ക്ക് പോയ ഭിന്നശേഷിക്കാര്‍ തിരിച്ചെത്തി

മൈസൂരിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗില്‍ ചികിത്സയ്ക്ക് പോയി ലോക് ഡൗണിനെ തുടര്‍ന്ന് അവിടെ പെട്ടുപോയ ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും നാട്ടില്‍ തിരിച്ചെത്തി.  വയനാട് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30 ന് രണ്ട് ബസുകളിലും രണ്ട് കാറുകളിലുമായാണ് 36 കുടുംബങ്ങളിലെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള 106 അംഗ സംഘം മുത്തങ്ങ ചെക്‌പോസ്റ്റിലെത്തിയത്.  മലപ്പുറം-33, കണ്ണൂര്‍-25, കോഴിക്കോട്-18, കാസര്‍ക്കോട്-11, തൃശൂര്‍-9, എറണാകുളം-4, വയനാട്-4, പാലക്കാട്-2 എന്നിങ്ങനെയാണ് തിരികെയെത്തിയവരുടെ അംഗസംഖ്യ.  ഇവരെ അവരവരുടെ വീടുകളില്‍ വെച്ച് ആരോഗ്യ പരിശോധന നടത്തും.  കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചാണ് ഇവര്‍ വാഹനങ്ങളില്‍ അതിര്‍ത്തിയില്‍ എത്തിയത്.
    മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി ആകെ 127 പേരാണ് ഇന്നലെ സംസ്ഥാനത്തേക്ക് പ്രവേശിച്ചത്.  21 പേര്‍ എമര്‍ജന്‍സി പാസു ഉപയോഗിച്ച് എത്തിയവരാണ്.

date