ഓറഞ്ച് സോണ്‍: ഇടുക്കി ജില്ലയിലെ ഇളവുകളും നിയന്ത്രണങ്ങളും
കോവിഡ്19ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഓറഞ്ച് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങളും ഇളവുകളും ചുവടെ ചേര്‍ക്കുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന ഇളവുകള്‍ ജില്ലയില്‍ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ബാധകമായിരിക്കുന്നതല്ല.
1. ഞായറാഴ്ച ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും.
2. വിദ്യാഭ്യാസ സ്ഥാപനങ്ങളും,പരിശീലന കേന്ദ്രങ്ങളും,ആരാധനാലയങ്ങളും പ്രവര്‍ത്തിക്കുവാന്‍ പാടില്ല.
3. സിനിമ തീയേറ്റര്‍,ഷോപ്പിംഗ് മാള്‍,ജിംനേഷ്യം,പാര്‍ക്ക്,ഓഡിറ്റോറിയം,എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.
4. ആളുകള്‍ കൂട്ടം കൂടുന്ന യാതൊരു പരിപാടികളും ജില്ലയില്‍ അനുവദിക്കില്ല.
5. അത്യാവശ്യമായ കാര്യങ്ങള്‍ക്കല്ലാതെ പൊതുസ്ഥലത്തേക്ക് അളുകളെ അനുവദിക്കില്ല.
6. ബസ്,ഓട്ടോ ടാക്സി എന്നിവയിലുള്ള പൊതുഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിട്ടുള്ളതാണ്.
7. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എ.സി പ്രവര്‍ത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം.
8. ടൂ വീലറുകളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കുന്നതല്ല. എന്നാല്‍ വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ കുടുംബാഗങ്ങള്‍ ഒന്നിച്ച് പോകുന്നത് അനുവദിക്കും.
9. മാളുകള്‍,മദ്യഷാപ്പുകള്‍,ബാര്‍ബര്‍ ഷോപ്പുകള്‍,ബ്യൂട്ടി സ്പാ,ജൂവലറി,ഒന്നിലധികം നിലകളിലുള്ള ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ എന്നിവ ജില്ലയില്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടില്ല്.
10. വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പങ്കെടുക്കുന്നത് അനുവദിക്കില്ല.
11. ക്രമ നം. 9പ്രകാരമുള്ള സ്ഥാപനങ്ങള്‍ ഒഴികെ ഷോപ്പ്&എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് രാവിലെ07:00മണി മുതല്‍ വൈകിട്ട്05:00മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. പരമാവധി കുറച്ച് ജീവനക്കാരെ ഉള്‍പെടുത്തി ആയിരിക്കണം ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.
12. ഭക്ഷണശാലകളില്‍ പാഴ്സല്‍ സര്‍വീസ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
13. റോഡുകള്‍,ജലസേചന പദ്ധതികള്‍,കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാമൂഹികം അകലം പാലിച്ച്,പ്രതിരോധനടപടികള്‍ സ്വീകരിച്ച് നടത്താവുന്നതാണ്.
14. പരമാവധി50%ജീവനക്കാര്‍/തൊഴിലാളികളെ ഉള്‍പെടുത്തി തോട്ടങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.
15. എല്ലാവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ഏറ്റവും കുറവ് തൊഴിലാളികളെ ഉള്‍പെടുത്തി നടത്താവുന്നതാണ്.
16. എല്ലാവിധ ചരക്ക് നീക്കങ്ങളും അനുവദിക്കുന്നതാണ്.
17. പോസ്റ്റ് ഓഫീസ്,ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്എന്നിവക്ക് സാമൂഹിക അകലം പാലിച്ച്, സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
18. 50%ജീവനക്കാര്‍ മാത്രമായി ഐ.റ്റി യും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാവുന്നതാണ്.
19. ഇലക്ട്രിക്കല്‍,ഐ.റ്റി സംബന്ധമായ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നവര്‍,പ്ലംബര്‍മാര്‍,കാര്‍പ്പന്റര്‍മാര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.
20. വീട്ടുജോലികള്‍ ചെയ്യുന്നവര്‍,ഹോം മെയ്ഡുകള്‍ എന്നിവര്‍ക്ക് ഒരു ഭവനത്തില്‍ മാത്രം ജോലി ചെയ്യാവുന്നതാണ്.
21. മുഖാവരണം ധരിച്ചും,ശാരീരിക അകലം പാലിച്ചും പ്രഭാത സവാരിയും ജോഗിങ്ങും അനുവദിക്കുന്നു.
22. വൈകിട്ട്7.30മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടായിരിക്കുന്നതാണ്.
23. ആവശ്യ സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ അ, ആ വിഭാഗത്തിലുള്ള 50 % ജീവനക്കാരെയും ഇ,ഉ വിഭാഗത്തിലുള്ള 33 % ജീവനക്കാരെയും ഉള്‍പെടുത്തി മെയ്17 വരെ പ്രവര്‍ത്തിക്കുന്നതാണ്. ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ലോക ഡൗണ്‍ അവസാനിക്കുന്നതുവരെ അവധി ആയിരിക്കും.
മേല്‍ നിര്‍ദ്ദേശങ്ങളിലെ ഇളവുകള്‍ ജില്ലയില്‍ ഹോട്ട്സ്പോട്ട് ആയി നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ബാധകമായിരിക്കുക.
ജില്ലയില്‍ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ താഴെപ്പറയുന്ന കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതാണ്.
1. പ്രസ്തുത ഗ്രാമപഞ്ചായത്തുകളില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുവാന്‍ പാടില്ല. പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടതും സാമൂഹിക അകലം കര്‍ശനമായി പാലിക്കേണ്ടുമാണ്
2. പ്രസ്തുത ഗ്രാമപഞ്ചായത്തുകളിലേക്കും പുറത്തേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കുന്നതിനും ഇവയുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. മറ്റ് റോഡുകള്‍ പൂര്‍ണ്ണമായി അടച്ചിടേണ്ടതാണ്.
3. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പെട്രോള്‍ പമ്പുകള്‍, റേഷന്‍ കടകള്‍,മെഡിക്കല്‍ ഷോപ്പുകള്‍, ഗ്യാസ് ഏജന്സികള്എന്നിവക്ക്രാവിലെ11:00മണി മുതല്‍ വൈകിട്ട് 05:00 മണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള മറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ലാത്തതാണ്. ഭക്ഷണശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.
4. യാതൊരുവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഹോട്ട് സ്പോട്ടുകളില്‍ അനുവദിക്കുന്നതല്ല.
5. ഹോട്ട്സ്പോട്ടുകളില്‍ തോട്ടങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല.
6. കൊവിഡ് 19 മായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയര്‍ & റസ്ക്യൂ, സിവില്‍ സപ്ലൈസ്,വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.
- Log in to post comments