Post Category
മൂന്ന് വര്‍ഷമായി സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആയിഷ
ആഗ്രഹങ്ങള്‍ മാറ്റിവെച്ച് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി യു.കെ.ജി വിദ്യാര്‍ഥിനി ആയിഷ. തനിക്ക് 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും വാങ്ങാനായി കൂട്ടി വച്ച 2571 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മൂന്ന് വര്‍ഷമായി മാതാപിതാക്കള്‍ നല്‍കിയ നാണയത്തുട്ടുകള്‍ സ്വരൂപിച്ച് വെച്ചതായിരുന്നു. കോഴിക്കോട് മാങ്കാവ് സ്വദേശി ജാഫര്‍ മണലൊടി, അഡ്വ കെ.വി സാറ ദമ്പതികളുടെ മകളായ ആയിഷ ആംഗ്ലോ ഇന്ത്യന്‍സില്‍ യു.കെ.ജി വിദ്യാര്‍ഥിയാണ്.
രക്ഷിതാവിനൊപ്പം നേരിട്ടെത്തി ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് തുക കൈമാറി. ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ ലാപ്‌ടോപിനേക്കാള്‍ ആവശ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കലാണെന്ന് തിരിച്ചറിഞ്ഞ് മാതാപിതാക്കളെ ആഗ്രഹം അറിയിക്കുകയായിരുന്നു.
date
- Log in to post comments