Skip to main content

കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍  ബന്ധപ്പെടണം: വീണാ ജോര്‍ജ് എം.എല്‍.എ

ആറന്മുള മണ്ഡലത്തില്‍ പുതുതായി കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ അതത് കൃഷി ഓഫീസര്‍മാരുമായി ബന്ധപ്പെടണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ അഭ്യര്‍ഥിച്ചു. 10 സെന്റിന് മുകളില്‍ കൃഷി ചെയ്യാന്‍ സ്ഥലമുള്ളവര്‍ക്കും, പാട്ടത്തിനെടുത്തും കൃഷി ചെയ്യാം. പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍, പഴ വര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യാന്‍  താല്‍പര്യമുള്ളവരാണ് കൃഷി ഓഫീസര്‍മാരുമായി ബന്ധപ്പെടേണ്ടത്. ഗ്രൂപ്പുകള്‍ക്ക് മുന്‍ഗണന നല്‍കും. കൃഷി ഓഫീസര്‍മാരുടെ നമ്പരുകള്‍: ആറന്മുള 9400713143, ചെന്നീര്‍ക്കര 9447695699, ഇലന്തൂര്‍ 9605256654, ഇരവിപേരൂര്‍ 8606125797, കോയിപ്രം 9947302096, കോഴഞ്ചേരി 9995429388, മെഴുവേലി 9207284688, നാരങ്ങാനം 9895542925, ഓമല്ലൂര്‍ 7902866845, തോട്ടപ്പുഴശേരി 9447956424, മല്ലപ്പുഴശേരി 9446114609, കുളനട 9446491180, പത്തനംതിട്ട 9946797804.

 

date