Skip to main content

പത്തനംതിട്ട ജില്ല കോവിഡ് 19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 05.05.2020 ...................................................................................

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (5) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ മൂന്നു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ മൂന്നു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. ജില്ലയില്‍ ആറു പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇവരില്‍ ഒരാള്‍ രോഗബാധിതനാണ്. ഇന്ന് (5) പുതിയതായി ഒരാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഒരാളെ പുതുതായി ഡിസ്ചാര്‍ജ് ചെയ്തു. രോഗബാധ പൂര്‍ണമായും ഭേദമായ 16 പേര്‍ ഉള്‍പ്പെടെ ആകെ 182 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസുകളുടെ രണ്ടു പ്രൈമറി കോണ്‍ടാക്ടുകള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ആണ്. മറ്റ് ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ചു പ്രൈമറി കോണ്‍ടാക്ടുകളും, ഒരു സെക്കന്‍ഡറി കോണ്‍ടാക്ടും ജില്ലയില്‍ ഹോം ഐസൊലേഷനില്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 138 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (5) എത്തിയ 21 പേരും ഇതില്‍ ഉള്‍പ്പെടുന്നു.  
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 11 പേരെയും, ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ വിവിധ കേസുകളുടെ മൂന്നു പ്രൈമറി, നാലു സെക്കന്‍ഡറി കോണ്‍ടാക്ടുകളെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 146 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന്(5) 100 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 4312 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.
ജില്ലയില്‍ ഇന്ന് (5) 75 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(5)വരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 3926 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 202 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയുടെ അതിരുകളില്‍ 16 സ്ഥലങ്ങളിലായി 158 ടീമുകള്‍ ഇന്ന് (5) ആകെ 15153 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. സ്‌ക്രീനിങ്ങില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ എട്ടു പേര്‍ക്ക് ക്വാറന്റൈന്‍ അഡൈ്വസ് ചെയ്യുകയും ഇവരെ സാമ്പിള്‍ എടുക്കുന്നതിന് റഫര്‍ ചെയ്യുകയും ചെയ്തു. ആകെ 14207 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 45 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 174 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് (5)18 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍  9205284484). ഇവയെല്ലാം കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതായിരുന്നു.  ഇതുവരെ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 220 കോളുകളും, നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 196 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്(5) 401 കോളുകള്‍ നടത്തുകയും, എട്ടു പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം ഫോണ്‍ മുഖേന ജില്ലയിലെ ഗര്‍ഭിണികള്‍ക്ക് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് നല്‍കി വരുന്നു. ഇതിന്റെ ഭാഗമായി ഇന്ന്(5) 77 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.
ഇന്ന് (5) 10 സെഷനുകളിലായി പരിശീലന പരിപാടികള്‍ നടന്നു. ഏഴു ഡോക്ടര്‍മാരും, 34 നഴ്‌സുമാരും, 43 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 84 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. 70 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എന്നിവര്‍ക്ക് സിസിസി പരിശീലനം നല്‍കി.
ഇതുവരെ 580 ഡോക്ടര്‍മാര്‍ക്കും, 1362 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 3352 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പി.പി.ഇ. പരിശീലനവും, 250 ഡോക്ടര്‍മാര്‍ക്കും, 374 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐ.സി.യു./വെന്റിലേറ്റര്‍ പരിശീലനവും 13 ഡോക്ടര്‍മാരും, 29 നഴ്‌സുമാരും, മൂന്നു ഫാര്‍മസിസ്റ്റ്, 25 അറ്റന്‍ഡര്‍മാര്‍ 70 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ ആകെ 140 പേര്‍ക്ക് സിസിസി/ സിഎഫ്എല്‍ടിസി പരിശീലനവും നല്‍കിയിട്ടുണ്ട്.
അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ - 9015978979) ഇന്ന് (5) 48 കോളുകള്‍ ലഭിച്ചു. ഇവയില്‍ ഒന്‍പത് കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും, 39 കോളുകള്‍ തിരികെ പോകുന്നതുമായി ബന്ധപ്പെട്ടവയും ആയിരുന്നു.
കോവിഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനെ സംബന്ധിച്ച് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളുടെ വാര്‍ഡന്‍മാരായി നിയമനം ലഭിച്ചവരില്‍ രണ്ട് ബാച്ചുകള്‍ക്ക് പരിശീലനം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകന യോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

 

date