Skip to main content

14,896 അതിഥി തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങി

14,896 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചൊവ്വാഴ്ച മൂന്നു ട്രെയിനുകൾ അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്ന് പോയിട്ടുണ്ട്.
അതിഥി തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണ പരത്തി തെരുവിൽ ഇറക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത തുടരണം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ നാട്ടിൽ പോകാനാവാതെ അഴീക്കൽ തുറമുഖത്ത് കഴിയുന്ന മറ്റു സംസ്ഥാനങ്ങളിലെ 60 മത്‌സ്യത്തൊഴിലാളികളെ അവരുടെ സംസ്ഥാനത്ത് നിന്ന് അനുമതി ലഭിച്ചാൽ മടക്കി അയയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്.1681/2020

 

date