Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി യു.കെ.ജി വിദ്യാര്‍ത്ഥിനി
വഞ്ചികയിലെ തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി യു.കെ.ജി വിദ്യാര്‍ത്ഥിനി. കടമ്പനാട് ഗണേശവിലാസം അനൂപ് ഭവനത്തില്‍ അനു കൃഷ്ണ, അഞ്ചുരാജ് ദമ്പതികളുടെ മകളും എടക്കാട് എം.ജി.എം എബനേസര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയുമായ എ.നിള തന്റെ വഞ്ചികയില്‍ നിക്ഷേപിച്ചിരുന്ന നാണയത്തുട്ടുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയ്ക്ക് കൈമാറി. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മുന്‍ പഞ്ചായത്ത് അംഗം ജയശ്രീ കൃഷ്ണന്റെ കൊച്ചുമകളാണ് ആറുവയസുകാരിയായ നിള. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ് കുമാര്‍ പങ്കെടുത്തു.
date
- Log in to post comments