Post Category
മാറ്റിവച്ച ഭാഗ്യക്കുറി നറുക്കെടുപ്പുകൾ ജൂണിൽ നടത്തും
* ജൂൺ മാസത്തെ ടിക്കറ്റുകൾ റദ്ദുചെയ്തു
മേയ് 10, 13, 16, 19, 22, 25, 28, 31 തീയതികളിൽ നറുക്കെടുക്കാൻ നിശ്ചയിച്ചിരുന്ന പൗർണ്ണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎൻ 309, നിർമൽ എൻആർ 166, പൗർണ്ണമി ആർഎൻ 436, സമ്മർ ബമ്പർ ബിആർ 72 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂൺ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25 തിയതികളിൽ നടത്തും. ജൂൺ ഒന്നു മുതൽ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റദ്ദുചെയ്ത് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഉത്തരവായി.
date
- Log in to post comments