Post Category
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കോവിഡ് 19 മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ ധന സഹായം നൽകും. ഇതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. Www.karshakathozhilali.org എന്ന വെബ്സൈറ്റ് വഴി അംഗങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും ലഭിക്കുന്ന ഈ സേവനം അംഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷയോടൊപ്പം ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്കിന്റെ ഫസ്റ്റ് പേജ്, മേൽ പറഞ്ഞ രേഖകളിലോ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഒരിക്കൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഇ മെയിൽ വിലാസത്തിലോ വാട്സാപ്പ് ഗ്രൂപ്പുകളിലോ അപേക്ഷ ഇനിയും അയക്കേണ്ടതില്ല. ഫോൺ: 0487 2386754.
date
- Log in to post comments