Skip to main content

മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്; തുണികൊണ്ടു നിര്‍മിച്ചവ ഉപയോഗിക്കുക

------
കോവിഡ്-പ്രതിരോധനത്തിനായി ഉപയോഗിക്കുന്ന മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. നിലവില്‍ ഉപയോഗിക്കുന്ന മാസ്കുകളില്‍ ഭൂരിഭാഗവും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചവയല്ല. ഇത്തരം മാസ്കുകള്‍ ഉപയോഗശേഷം റോഡരികിലും പൊതുസ്ഥലങ്ങളിലും മറ്റും ഉക്ഷേിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് പരിസ്ഥിതി മലിനീകരണത്തിനും സാംക്രമിക രോഗങ്ങള്‍ക്കും കാരണമായേക്കാം.

ഉപയോഗിച്ച മാസ്കുകള്‍ കത്തിച്ചുകളയുകയോ ബ്ലീച്ചിംഗ് ലായനിലിയിട്ട് അണുവിമുക്തമാക്കിയശേഷം കുഴിച്ചുമൂടുകയോ ചെയ്യണം.  തുണികൊണ്ട് നിര്‍മിച്ച പുനരുപയോഗിക്കാന്‍ കഴിയുന്ന മാസ്കുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. മാസ്കിനുവേണ്ടി കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യവും ഉപയോഗിച്ചവ നശിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാന്‍ ഇത് സഹായകമാകും. 

തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും തുണി മാസ്കുകള്‍ നിര്‍മിക്കുന്നുണ്ട്. ഇത്തരം മാസ്കുകള്‍ ലഭ്യമല്ലെങ്കില്‍ പകരമായി തൂവാല ഉപയോഗിക്കാവുന്നതേയുള്ളൂ-കളക്ടര്‍ നിര്‍ദേശിച്ചു.  

date