Skip to main content

കോട്ടയം ജില്ലയില്‍ 12 പേര്‍ കോവിഡ് മുക്തരായി

 

കോവിഡ് -19 സ്ഥിരീകരിച്ച് ആശുപത്രി നിരീക്ഷണത്തിലായിരുന്ന കോട്ടയം ജില്ലയില്‍നിന്നുള്ള 17 പേരില്‍ 12 പേര്‍ രോഗവിമുക്തരായി. ഇതില്‍ 11 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രയിലുമാണ്. ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതോടെ കോട്ടയം ജില്ലയില്‍ അശുപത്രി നിരീക്ഷണത്തില്‍ ശേഷിക്കുന്നത് അഞ്ചു പേര്‍ മാത്രമാകും. ഇവരും ഇടുക്കി ജില്ലയില്‍നിന്നുള്ള ഒരാളും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 

 രണ്ടാം ഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയും  രോഗവിമുക്തരായവരില്‍ ഉള്‍പ്പെടുന്നു.

രോഗവിമുക്തരായവരുടെ പട്ടിക ചുവടെ

1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(37) വിജയപുരം സ്വദേശി

2. ആദ്യം രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി

3. തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന കുഴിമറ്റം സ്വദേശി(33)

4. കുഴിമറ്റം സ്വദേശിയായ നഴ്സിന്‍റെ അമ്മ(60)

5. കുഴിമറ്റം സ്വദേശിയായ നഴ്സിന്‍റെ ബന്ധുവായ സ്ത്രി(55)

6. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകന്‍(40)

7. കോട്ടയം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍(32)

8. വിദേശത്തുനിന്ന് വന്ന സംക്രാന്തി സ്വദേശിനി(55)

9. അന്തര്‍ സംസ്ഥാന ലോറി ഡ്രൈവറായ മണര്‍കാട് സ്വദേശി(50)

10. കോഴിക്കോട് പോയിവന്ന മണര്‍കാട് സ്വദേശിയായ ട്രക് ഡ്രൈവര്‍(43)

11. ചങ്ങനാശേരിയില്‍ താമസിക്കുന്ന തൂത്തുക്കുടിയില്‍നിന്നുന്ന തമിഴ്നാട് സ്വദേശി(56)

12. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28)

date