Skip to main content

കോവിഡ് 19 : ഇതര ജില്ലകളിലേക്കുളള യാത്രാ പാസ് അനുവദിക്കാന്‍ ഉത്തരവായി

 

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വിവിധ ഉത്തരവുകളിലായി ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ നിന്നും മറ്റു ജില്ലകളിലേക്ക് പോകുന്നതിനും, വിവിധ ആവശ്യങ്ങള്‍ക്കായി വന്ന് പാലക്കാട് ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് തിരിച്ചു പോകുന്നതിനും ആവശ്യമായ യാത്രാ പാസുകള്‍ അനുവദിക്കുന്നതിന് പാലക്കാട് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി ഉത്തരവായതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. മറ്റു ജില്ലകളിലേക്ക് ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്ന രോഗികള്‍/ഗര്‍ഭിണികള്‍, മരണാനന്തരചടങ്ങുകള്‍ക്ക് പോകുന്നവര്‍ എന്നിവര്‍ക്ക് യാത്രാ പാസുകള്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം മുഖാന്തരം അനുവദിക്കുന്നുണ്ട്. അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ക്കായി അന്യജില്ലകളിലേക്കുളള യാത്രകള്‍ക്ക് ഇളവുകള്‍ അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

date