Skip to main content

തരിശുഭൂമിയില്‍ കൃഷി : ജില്ലാടിസ്ഥാനത്തില്‍ മത്സരം നടത്തുന്നു.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കാര്‍ഷിക സ്വയം പര്യാപ്തത ലക്ഷ്യമിട്ട് തരിശു ഭൂമിയില്‍ കൃഷി ഇറക്കുന്നതിനു ജില്ലാ അടിസ്ഥാനത്തില്‍ മത്സരം നടത്തുന്നു. യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരം നടക്കുക. എല്ലാ ജില്ലകളിലും മികച്ച പ്രവര്‍ത്തനം ഏറ്റെടുക്കുന്ന ക്ലബ്ബുകള്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്ക് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സമ്മാനം നല്‍കും. താത്പര്യമുളളവര്‍ മെയ് 10 നകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസറിനെ അറിയിക്കണം. ഫോണ്‍ : 9895183934.

date