Skip to main content

ജില്ലയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവാന്‍  17143 ത്തോളം അതിഥി തൊഴിലാളികള്‍

ജില്ലയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക്  പോവാന്‍ തയ്യാറായിട്ടുള്ളത് 17143 ത്തോളം അതിഥി  തൊഴിലാളികള്‍. ഒറീസ , വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ചത്തീസ്ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ്ഏറെ പേരും മടങ്ങുന്നത്. നിലവില്‍ എല്ലാവരും  താമസസ്ഥലത്തുണ്ട്. ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുള്ള ആവശ്യ സാധനങ്ങല്ലാം തൊഴിലാളികള്‍ക്ക് എത്തിക്കുന്നുണ്ട്. തൊഴിലാളികള്‍ ഒന്നിച്ച് ജില്ലയില്‍ നിന്നും പോയാല്‍ കഞ്ചിക്കോട് ഉള്‍പ്പടെയുള്ള വ്യവസായമേഖകള്‍ പ്രതിസന്ധിയിലാകുമെന്നതിനാല്‍  അത്യാവശ്യമായി പോകേണ്ട തൊഴിലാളികളെ മാത്രമാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പോവാനുള്ളത് വെസ്റ്റ് ബെംഗാളിലേയ്ക്കാണ് 5248 പേര്‍, രണ്ടാമത് ബീഹാര്‍ 3774 പേര്‍ , ഒറീസയിലേയ്ക്ക് 2041 പേരും, ചത്തീസ് ഖണ്ഡിലേയ്ക്ക് 92 പേര്‍, ഉത്തര്‍ പേദേശ് 1039, മധ്യപ്രദേശ് 156 , തമിഴ്‌നാട് 888, രാജസ്ഥാന്‍ 172, ജാര്‍ഖണ്ഡ് 1996, കര്‍ണാടക 51, ആസ്സാം 1524, മഹാരാഷ്ട്ര 24, ഡല്‍ഹി10, മണിപ്പൂര്‍ 24,  എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവാനുള്ള തൊഴിലാളികളുടെ കണക്ക്.

date