Post Category
ജില്ലയില്‍ ആറന്മുള പഞ്ചായത്ത് മാത്രം ഹോട്ട്സ്പോട്ട് പട്ടികയില്‍: ജില്ലാ കളക്ടര്‍
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഒരു ഹോട്ട്സ്പോട്ട് മാത്രമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ആറന്മുള ഗ്രാമ പഞ്ചായത്ത് പരിധി മാത്രമാണ് നിലവില്‍ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്ളത്. മുന്‍പ് ഹോട്ട്സ്പോട്ട് പരിധിയില്‍ ഉണ്ടായിരുന്ന പത്തനംതിട്ട നഗരസഭ, അടൂര്‍ നഗരസഭ, അയിരൂര്‍ പഞ്ചായത്ത്, ചിറ്റാര്‍ പഞ്ചായത്ത്, വടശേരിക്കര പഞ്ചായത്ത് എന്നിവയെ ഹോട്ട്സ്പോട്ടുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
date
- Log in to post comments