Skip to main content

ജില്ലയിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 9188295112, 9188296118, 9188297118, 9188293118 നമ്പറുകളില്‍ വിളിക്കാം

പത്തനംതിട്ട ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ജില്ലാഭരണകൂടം ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കോള്‍ സെന്ററില്‍ കൂടുതല്‍ നമ്പറുകളിലേക്ക് വിളിക്കാം. നേരത്തെ ഉണ്ടായിരുന്ന 9188295112, 9188296118 എന്ന നമ്പറുകള്‍ക്ക് പുറമേ 9188297118, 9188293118 എന്നീ നമ്പറുകളില്‍ വിളിക്കാം. 

നോര്‍ക്ക റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടും പാസ് ലഭിക്കാത്തവര്‍,  കോവിഡ് ജാഗ്രതയില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തവര്‍ എന്നിവരുടെ എല്ലാ സംശയ നിവാരണങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടാം. മാത്രമല്ല പാസ് ലഭിക്കാനുള്ള കാലതാമസം, പാസ് ലഭിച്ചിട്ടും അതിര്‍ത്തികളിലെ ചെക്ക് പോയിന്റ് ക്ലിയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട താമസങ്ങള്‍, അതിര്‍ത്തികളിലെ ചെക്ക് പോയിന്റുകളിലെത്തിയും, മറ്റ് സംസ്ഥാനങ്ങളില്‍ വാഹനങ്ങളുമായി പോയി അവിടെ കുടുങ്ങി കിടക്കുന്നവരെ ഇവിടെ എത്തിക്കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

date