Skip to main content

ഓൺലൈനായി പണമടയ്ക്കാം

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്ക് ഓൺലൈനായി വായ്പ തിരിച്ചടവിനുള്ള സംവിധാനം ഏർപ്പെടുത്തി. സ്റ്റേറ്റ് ബാങ്കിന്റെ എസ് ബി ഐ കളക്ട് വഴിയാണ് തിരിച്ചടവിനുള്ള അവസരമൊരുക്കിയിട്ടുള്ളത്. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപൈഡ് കാർഡ്, എൻ ഇ എഫ് ടി /ആർ ടി ജി എസ്, യു പി ഐ എന്നിവ വഴി ഓൺലൈനായി പണമടക്കാം. യു പി ഐ / റുപൈ ഡെബിറ്റ് എന്നിവ മുഖേനയുള്ള തിരിച്ചടവിന് സർവീസ് ചാർജ് ഈടാക്കുന്നതല്ല. തിരിച്ചടവ് രസീത് എസ് ബി ഐ കളക്ടിൽ നിന്ന് ലഭിക്കും. മുൻ തിയ്യതികളിൽ എസ് ബി ഐ കളക്ട് മുഖേന നടത്തിയിട്ടുള്ള ഇടപാടുകൾക്കും രസീതി ലഭിക്കുന്നതാണ്. ഇതിന് പുറമെ കോർപ്പറേഷന്റെ ജില്ലാ ഓഫീസിലും മറ്റ് ഉപജില്ലാ ഓഫീസുകളിലും എസ് ബി ഐ ശാഖകൾ മുഖേനയും വായ്പ തിരിച്ചടക്കാൻ സാധിക്കും. വിശദമായ വിവരങ്ങൾക്ക് www.ksbcdc.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 0487-2424212, 2424214

date