Skip to main content

ജില്ലയിലെ 12 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

 

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി സിവില്‍ സപ്ലൈസ്,ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി. പൊന്നാനി, മാറഞ്ചേരി എന്നിവിടങ്ങളിലെ പലച്ചരക്ക്, പച്ചക്കറി, സ്റ്റേഷനറി, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പടെ 12 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത.്

വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.കുടിവെള്ളത്തിന് അമിത വില ഈടാക്കിയതിന് 5,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മലപ്പുറം ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ജിന്‍സണ്‍,പൊന്നാനി താലൂക്ക് സപ്ലൈ  ഓഫീസ് റേഷനിങ് ഇന്‍സ്‌പെക്ടര്‍ സി.വി സുദര്‍ശന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറിങ് അസിസ്റ്റന്റ് അഫൂര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
 

date