Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷിക്കാം

 

ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  സി.പ്ലസ്.പ്ലസ് ആന്റ് വി.സി.പ്ലസ്.പ്ലസ് കോഴ്‌സിലേക്ക് ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിസ് ആന്റ് കമ്മ്യൂണിക്കേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  30 (CS-15, EC-15) സീറ്റുകളുണ്ട്.  400 മണിക്കൂറാണ് കോഴ്‌സ് കാലാവധി അപേക്ഷാ ഫോം www.modelfinishingschool.org.യില്‍ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷയും ഫീസും യോഗ്യതാ രേഖകളുടെ അസല്‍, യോഗ്യതാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, എന്നിവയുമായി മാര്‍ച്ച് മൂന്നുവരെ നേരിട്ടെത്തി പ്രവേശനം നേടാം.  വിലാസം : ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-33.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2307733, 989503349.  

പി.എന്‍.എക്‌സ്.653/18

date