അമിത വില രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി
കോവിഡ് 19 കാലത്ത് ക്രമക്കേടുകള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി ലീഗല്‍ മെട്രോളജി വകുപ്പ്. മാസ്‌ക് സാനിറ്റൈസര്‍, കുപ്പിവെള്ളം, സിമന്റ് തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കുന്നത് തടയാനും റേഷന്‍ കടകളിലെ ക്രമക്കേടുകള്‍ കണ്ടെത്താനുമായാണ് പരിശോധന. പാചകവാതക സിലിണ്ടറുകളിലെ തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാനന്തവാടിയിലെയും ബത്തേരിയിലെയും ഓരോ ഏജന്‍സികള്‍ക്കെതിരെ കേസെടുത്തു. സിമന്റിന് മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതല്‍ വില ഈടാക്കിയതിന് മാനന്തവാടിയിലെ മൂന്ന് വ്യാപാരികള്‍ക്കെതിരെ കേസെടുത്ത് 20000 രൂപ പിഴ ഈടാക്കി. മാസ്‌ക്, സാനിറ്റൈസര്‍, കുപ്പിവെള്ളം എന്നിവയ്ക്ക് അമിത വില ഈടാക്കിയതുള്‍പ്പെടെ ക്രമക്കേടുകള്‍ കണ്ടെത്തിയ 46 കേസുകളില്‍ രണ്ടര ലക്ഷത്തോളം രൂപ പിഴ ഈടാക്കി. പരിശോധനയ്ക്ക് ജില്ലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം നേതൃത്വം നല്‍കി. ഉദ്യോഗസ്ഥരായ പി.ഫിറോസ്, കെ.ബിനോയ്, ആര്‍.മഹേഷ്ബാബു, എന്‍.ബീരാന്‍കുട്ടി, എ.മുഹമ്മദ്, എ.വി.വാസുദേവന്‍, സി.എസ്.റിനീഷ്, വി.എം.മനോജ്, ആര്‍.സി.ചന്ദ്രകിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments