പിന്നാക്ക കോര്‍പ്പറേഷനില്‍ വായ്പാ തിരിച്ചടവിന് ഓണ്‍ലൈന്‍ സംവിധാനം
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് ഗുണഭോക്താക്കള്‍ക്ക് വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സംവിധാനം ഓണ്‍ലൈന്‍ മുഖേന ഏര്‍പ്പെടുത്തി. സ്റ്റേറ്റ് ബാങ്കിന്റെ എസ്.ബി.ഐ കളക്ട് വഴിയാണ് തിരിച്ചടവിന് അവസരമൊരുക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റുള്ള മൊബൈല്‍/കമ്പ്യൂട്ടര്‍ മുഖേന ഈ സംവിധാനത്തിലൂടെ വായ്പ തിരിച്ചടക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ്, നെഫ്റ്റ്/ആര്.ടി.ജി.എസ്, യു.പി.ഐ തുടങ്ങിയ ഏതെങ്കിലും സംവിധാനം ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാം. യു.പി.ഐ/റൂപേ ഡെബിറ്റ് എന്നിവ മുഖേനയുള്ള തിരിച്ചടവിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. തിരിച്ചടവ് രസീതി എസ്.ബി.ഐ കളക്ടില്‍ നിന്ന് ലഭിക്കും.
മുന്‍ തീയതികളില്‍ എസ്.ബി.ഐ കളക്ട് മുഖേന നടത്തിയിട്ടുള്ള
തിരിച്ചടവുകളുടെ രസീതിയും ലഭിക്കും. കോര്‍പ്പറേഷന്റെ ജില്ലാ / ഉപജില്ലാ ഓഫീസുകള്‍ മുഖേനയും എസ്.ബി.ഐ ശാഖകള്‍ മുഖേനയും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കും. എന്നാല്‍ കോര്പ്പറേഷന് ഓഫീസുകളിലോ ശാഖകളിലോ എത്തിച്ചേരാതെ സ്വന്തം വീട്ടില്‍ ഇരുന്ന് തന്നെ തിരിച്ചടവ് നടത്താന്‍ സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.https://bit.ly/3aYQrK0 എന്ന ലിങ്ക് മുഖേനയോ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്തോ തിരിച്ചടവ് നടത്താം. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments