Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യോത്പന്ന കിറ്റ് വിതരണം പുരോഗമിക്കുന്നു

 

ഇതുവരെ 2,13,141 പേര്‍ക്ക് കിറ്റ് നല്‍കി  

 

കോവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ മലപ്പുറം ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ 2,13,141 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഏഴ് താലൂക്കുകളിലായി വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ സെല്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

ഇന്നലെ (മെയ് 07) 271 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്‍കിയ തൊഴിലാളികള്‍ക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും തുടര്‍ ഘട്ടങ്ങളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇപ്പോള്‍ നാലാം ഘട്ട കിറ്റ് വിതരണമാണ് വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്. താലൂക്ക് തലങ്ങളില്‍ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം ചുവടെ പറയുന്നു.

മൂന്നാം ഘട്ടം
• പെരിന്തല്‍മണ്ണ - 255

നാലാം ഘട്ടം
• കൊണ്ടോട്ടി - 16
 

date