Skip to main content

വായ്പാ  തിരിച്ചടവിന് ഓണ്‍ലൈന്‍ സംവിധാനം

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വായ്പ തിരിച്ചടക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്റ്റേറ്റ് ബാങ്കിന്റെ എസ്.ബി.ഐ കളക്ട് വഴിയാണ് തിരിച്ചടവിന് അവസരം. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ്, എന്‍.ഇ.എഫ്.റ്റി/ ആര്‍.റ്റി.ജി.എസ്, യു.പി.ഐ (Bhim, Google Pay, Phonepe, Paytm, Mobikwik)  എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. യു.പി.ഐ /റൂപ്പെ ഡെബിറ്റ് എന്നിവ മുഖേനയുള്ള തിരിച്ചടവിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ല. തിരിച്ചടവ് രസീത് എസ്.ബി.ഐ കളക്ടില്‍ നിന്ന് ലഭിക്കും. മുന്‍ തീയതികളില്‍ എസ്.ബി.ഐ കളക്ട് മുഖേന നടത്തിയിട്ടുള്ള തിരിച്ചടവുകളുടെ രസീതും ലഭിക്കും. ഇതിന് പുറമെ കോര്‍പ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകള്‍ മുഖേനയും  എസ്.ബി.ഐ ശാഖകള്‍ മുഖേനയും വായ്പ തിരിച്ചടക്കാം.  https://bit.ly/3aYQrK0 എന്ന ലിങ്ക് മുഖേനയോ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ തിരിച്ചടവ് നടത്താം. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം, തിരിച്ചടവ്, ലിങ്ക് എന്നിവ കോര്‍പ്പറേഷന്റെ  www.ksbcdc.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

date