Skip to main content

പലവ്യഞ്ജന കിറ്റ് നല്‍കിയത് 1,58,370 പേർക്ക്; വിതരണം ഇന്ന് പൂർത്തിയാകും;

മുന്‍ഗണനാ വിഭാഗത്തിലുളള (പി.പി.എച്ച്) റേഷൻ കാർഡുടമകൾക്കായി സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പലവ്യഞ്ജന 

കിറ്റുകളുടെ വിതരണം ഇന്ന് (മെയ് ഏഴ്) പൂർത്തിയാകും. 

 

ഇന്നലെ വരെ കോട്ടയം ജില്ലയില്‍ 1,58, 370  പേർക്കാണ്  റേഷൻ കടകൾ മുഖേന കിറ്റ് നൽകി. ഏറ്റവും കൂടുതൽ വിതരണം നടന്നത് കോട്ടയം താലൂക്കിലാണ്- 45,962.

 

ചങ്ങനാശ്ശേരി-26197, കാഞ്ഞിരപ്പള്ളി-27404, മീനച്ചിൽ- 30,510, വൈക്കം -28297 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം. 

 

 റേഷൻ കാർഡ് നമ്പരിന്റെ അവസാന അക്കം  അടിസ്ഥാനമാക്കി ഏപ്രിൽ 27നാണ് വിതരണം ആരംഭിച്ചത്.നിർദേശിച്ചിരുന്ന തീയതികളിൽ വാങ്ങാൻ സാധിക്കാത്തവർക്ക് പിന്നീട് കിറ്റുകൾ നല്‍കും.

date