ആസ്റ്റർ-പീസ് വാലി സഞ്ചരിക്കുന്ന ആശുപത്രി തൃശൂരിലേക്ക്
കോവിഡ് കാലത്ത് പാർശ്വവത്കൃത ജനവിഭാഗങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരാനായി പീസ് വാലി -ആസ്റ്റർ വോളന്റീർസ് സഞ്ചരിക്കുന്ന ആശുപത്രി തൃശൂർ ജില്ലയിൽ സേവനം ആരംഭിക്കുന്നു. മെയ് 9 ശനിയാഴ്ച രാവിലെ 10 ന് കളക്ട്രേറ്റിൽ തദ്ദേശ ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ പദ്ധതിക്ക് തുടക്കമാവും.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചുള്ള കോവിഡ് പരിശോധന. തൃശൂർ ഇന്റർ ഏജൻസിക്ക് (ഐഎജി ) കീഴിലുള്ള പീപ്പിൾസ് ഫൌണ്ടേഷനാണ് ജില്ലയിൽ പ്രാദേശിക സംഘാടനം നിർവഹിക്കുന്നത്. ഡോക്ടർ, നേഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരേ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിന് നൽകുന്ന രീതിയാണ് ക്യാമ്പുകളിൽ അവലംബിക്കുക.
- Log in to post comments