Skip to main content

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി: ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് ഇന്ന് (മേയ് 9)

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വിഷയമാക്കി ഹരിതകേരളം മിഷന്‍ ഇന്ന് (മേയ് 9) വൈകീട്ട് 3 മണി മുതല്‍ 4.30 വരെ
ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കും.  വീട്ടുവളപ്പിലെ പച്ചക്കറി കൃഷി രീതികള്‍, ഇതിന് അനുവര്‍ത്തിക്കേണ്ട മാര്‍ഗ്ഗങ്ങള്‍, വിത്ത് തയ്യാറാക്കല്‍, മണ്ണൊരുക്കല്‍, തൈ ഒരുക്കല്‍, വളപ്രയോഗം തുടങ്ങിയവയിൽ  വിശദമായ സംശയനിവാരണം  നടത്തും. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, കാര്‍ഷിക സര്‍വകലാശാലയിലെ വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരുമായ ഡോ. ജോയ് എം., ഡോ. ശാരദ, ഡോ. രാധിക എന്‍.എസ്., ഡോ. അമ്പിളി പോള്‍, ഡോ. വിശ്വേശ്വരന്‍, ഹരിതകേരളം മിഷനിലെ കൃഷി ഉപമിഷന്‍ കണ്‍സള്‍ട്ടന്റ് എസ്.യു.സഞ്ജീവ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.  www.facebook.com/harithakeralamission
  പേജ് സന്ദര്‍ശിച്ച് ലൈവ് കാണാം.  കൊറോണക്കാലത്ത് പച്ചക്കറി കൃഷി ചെയ്യാനും തരിശുനില കൃഷിക്ക് പ്രോത്സാഹനം നല്‍കാനുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ ജനങ്ങള്‍ക്കുണ്ടായ പ്രത്യേക താത്പര്യം മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നത്. ഫോണ്‍ : 0471 2449939, ഇ-മെയില്‍ : haritham@kerala.gov.in

date