Skip to main content

വേനല്‍ മഴ; കെ എസ് ഇ ബി യ്ക്ക് വ്യാപക നഷ്ടം

കഴിഞ്ഞ ദിവസങ്ങളിലായി വൈകുന്നേരങ്ങളില്‍ സംഭവിക്കുന്ന ശക്തമായ കാറ്റിലും വേനല്‍ മഴയിലും കെ എസ് ഇ ബി കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയിലുള്ള ചാത്തന്നൂര്‍, കൊല്ലം, കരുനാഗപ്പള്ളി പ്രദേശങ്ങളില്‍ വൈദ്യുതി പ്രതിഷ്ഠാനങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചു. 475 സ്ഥലങ്ങളില്‍ മരങ്ങള്‍ ലൈനിലേക്ക് ഒടിഞ്ഞു വീഴുകയും 560 സ്ഥലങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയുമുണ്ടായി. 157 ഓളം പോസ്റ്റുകള്‍ ഒടിയുകയും നാല് ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലാവുകയും ചെയ്തു. ക്വിക്ക് റെസ്‌പോണ്‍സ് ടീമിന്റെ സഹായത്തോടെ രാത്രിയില്‍ തന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍ന്നും വേനല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസുകളിലേക്ക് ധാരാളം ഉപഭോക്താക്കള്‍ ഒരേ സമയം ഫോണ്‍ വിളിക്കുന്നതിനാല്‍ സെക്ഷന്‍ ഓഫീസില്‍ വിവരം ധരിപ്പിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരാതികള്‍ 1912 എന്ന ടോള്‍ഫ്രീ നമ്പരിലേക്കോ 9496001912 എന്ന വാട്‌സ് ആപ് നമ്പരിലേക്ക് സന്ദേശമായോ അയയ്ക്കാം. വൈദ്യുത ലൈനുകള്‍ പൊട്ടി വീണതായോ മറ്റ് അപകടകരമായ സാഹചര്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ 9496010101 എന്ന നമ്പരിലോ 0471-2555544 എന്ന നമ്പരിലേക്കോ വിവരങ്ങള്‍ കൈമാമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1327/2020)
 

date