Skip to main content

അഴിയൂരില്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ടീം പ്രവര്‍ത്തനം ഊര്‍ജിതമാക്കും

 

കോവിഡ് 19 മഹാമാരി ചെറുക്കുന്നതിന്  പാലിക്കേണ്ട പഞ്ചശീലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ച വാര്‍ഡ്തല സോഷ്യല്‍ ഡിസ്റ്റന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം  ഊര്‍ജിതമാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.  
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, അങ്കണവാടി ടീച്ചര്‍, സന്നദ്ധ വളണ്ടിയര്‍ എന്നിവര്‍ അടങ്ങിയ ടീമാണ് കോവിഡ്  പഞ്ചശീലങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നത്. മാസ്‌ക് ധരിക്കല്‍, പൊതുസ്ഥലത്ത് തുപ്പുന്നത് ഒഴിവാക്കല്‍,
സാനിറ്റൈസര്‍ ഉപയോഗിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍, 65 വയസ്സ് കഴിഞ്ഞവരും 10 വയസ്സില്‍ താഴെയുള്ളവരും വീട്ടില്‍ തന്നെ കഴിയല്‍ എന്നിവയാണ് പഞ്ചശീലങ്ങള്‍. ടീം അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പ്രത്യേക ഉത്തരവും ഐഡന്റിറ്റി കാര്‍ഡും  ലഭ്യമാക്കി. മുഴുവന്‍ വീടുകളിലും മാസ്‌ക് വിതരണം നടത്താന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
മെയ് 17 നകം ഈ സന്ദേശം മുഴുവന്‍ ജനങ്ങളിലുമെത്തിക്കുകയാണ് ലക്ഷ്യം. ജനമൈത്രി പോലീസിന്റെ സഹായവും ലഭ്യമാകും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

date