Skip to main content

മുത്തങ്ങയില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും

മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപത്തെ കല്ലൂര്‍ മിനി ആരോഗ്യ കേന്ദ്രത്തിലെയും ഫെസിലിറ്റേഷന്‍ സെന്ററിലെയും തിരക്ക് കുറയ്ക്കുന്നതിനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നു. ഇതിനായി 11 ജീവനക്കാരെ പുതുതായി ഡ്യൂട്ടിയ്ക്ക് നിയോഗിച്ചു. ഇവര്‍ ഇന്ന് (തിങ്കള്‍) രാവിലെ 7.30 മുതല്‍ ജോലിയില്‍ പ്രവേശിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരുടെ തിരക്ക് കാരണം കൗണ്ടറുകള്‍ രാത്രി വൈകും വരെ പ്രവര്‍ത്തിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാനാണ് പുതുതായി ജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്.

date