സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ 23-ന്
കൊച്ചി: സംസ്ഥാനത്ത് ഉപഭോക്ത്യ ബോധവത്കരണത്തിന്റെ ഭാഗമായി കണയന്നൂര്‍ താലൂക്കിലെ വിവിധ സ്‌കൂളിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ കുട്ടികള്‍ക്കായി താലൂക്ക് തലത്തില്‍ ഫെബ്രുവരി 23-ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാര്‍ട്ടൂണ്‍, പെയിന്റിങ്, ഉപന്യാസം (ഉപന്യാസ മത്സരം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളില്‍ മാത്രമാണ് നടത്തുന്നത്)
ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് ശേഷം ഒന്നു മുതല്‍ നാലു വരെ തൃപ്പൂണിത്തുറ ഗവ:ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരദിവസം 12.30-ന് മുമ്പായി മത്സരാര്‍ഥികള്‍ എത്തിച്ചേരണം. ഓരോ ഇനങ്ങളിലും നാല് കുട്ടികളെ വീതം ഓരോ സ്‌കൂളില്‍ നിന്നും പങ്കെടുപ്പിക്കാം. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കും. കൂടാതെ ജില്ലാതലത്തിലേക്ക് മത്സരിക്കാന്‍ യോഗ്യത ഉണ്ടായിരിക്കണം. ഒന്നാം സമ്മാനം 1000 രൂപയുടെ ക്യാഷ് അവാര്‍ഡ്, രണ്ടാം സമ്മാനം 750 രൂപയുടെ ക്യാഷ് അവാര്‍ഡ്, മൂന്നാം സമ്മാനം 500 രൂപയുടെ ക്യാഷ് അവാര്‍ഡ്. കാര്‍ട്ടൂണ്‍ മത്സരത്തിന് പെന്‍സില്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. പെയിന്റിംഗ് മത്സരത്തിന് ഓയില്‍ പെയിന്റ് മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂ. മത്സര ഇനങ്ങള്‍ ഉപഭോക്തൃ ബോധവത്കരണം, ഉപഭോക്തൃക്ഷേമം, ഉപഭോക്തൃ വിദ്യാഭ്യാസം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുളളതായിരിക്കും. പങ്കെടുക്കുന്നവരുടെ പേരു വിവരം സ്ഥാപന മേധാവികള്‍ സാക്ഷ്യപ്പെടുത്തി കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ കാര്യാലയത്തിലേക്കോ, എറണാകുളം സിറ്റി റേഷനിംഗ് ഓഫീസറുടെ കാര്യാലയത്തിലേക്കോ ഇ-മെയില്‍ മുഖാന്തിരം അറിയിക്കണം.
കാര്‍ട്ടൂണ്‍, പെയിന്റിംഗ് എന്നിവയ്ക്കുളള ചാര്‍ട്ട് പേപ്പര്‍, ഉപന്യാസ രചനയ്ക്കുളള പേപ്പര്‍ എന്നിവ മത്സരാര്‍ഥികള്‍ക്ക് ലഭ്യമാകുന്നതാണ്. ഓയില്‍പെയിന്റ്, പെന്‍സില്‍ മുതലായ മറ്റുസാധനങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്. ഇ-മെയില്‍ താലൂക്ക് സപ്ലൈ ഓഫീസ് കണയന്നൂര്‍ tsokanayannur@gmail.com സിറ്റി റേഷനിംഗ് ഓഫീസര്‍, എറണാകുളം croekm@gmail.com.
- Log in to post comments