Skip to main content

ആരോഗ്യജാഗ്രത : ആരോഗ്യസന്ദേശ യാത്രക്ക് ജില്ലയില്‍ തുടക്കമായി 

 

കൊച്ചി:പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആരോഗ്യ ജാഗ്രത പരിപാടിയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ സന്ദേശ യാത്രക്ക് ജില്ലയില്‍ തുടക്കം. മലപ്പുറം യുവഭാവന കലാസമിതി അവതരിപ്പിക്കുന്ന പാവനാടകമാണ് സന്ദേശ യാത്രയുടെ പ്രധാന സവിശേഷത. ശുചിത്വശീലങ്ങളിലെ ഉദാസീനത മൂലം ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നമ്മെ ബാധിക്കുവാനിടയുണ്ട് എന്നും, ഇത്തരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിദിനം പ്രതിരോധം തീര്‍ക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും ഓര്‍മപ്പെടുത്തുകയാണ് സന്ദേശ യാത്രയുടെ ലക്ഷ്യം. 

യാത്രയുടെ ജില്ലാതല ഉദ്ഘാടനം തുറവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം അങ്കണത്തില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി.ടി.പോള്‍ നിര്‍വഹിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വര്‍ഗീസ് ചടങ്ങില്‍ അദ്ധ്യക്ഷത  വഹിച്ചു. അഡീഷണല്‍ ഡി.എം.ഒ  ഡോ. എസ്. ശ്രീദേവി,  കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍സി വര്‍ഗീസ്, തുറവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സില്‍വി ബൈജു, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിജ ദിവാകരന്‍ സ്വാഗതവും, ജില്ലാ മലേറിയ ഓഫീസര്‍ അശോക് കുമാര്‍ നന്ദിയും പറഞ്ഞു.

date