Skip to main content

കോവിഡ്: സഹായവുമായി നിരവധി സ്ഥാപനങ്ങളും വ്യക്തികളും

കോവിഡ്19 മായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവരിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
'കൈകോർത്ത് കൈരളി' എന്ന പരിപാടി കൈരളി ടിവി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫിൽനിന്ന് നാട്ടിലെത്താൻ അനുമതി കിട്ടിയിട്ടും യാത്രക്കൂലിക്ക് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണിത്. ആദ്യഘട്ടത്തിൽ ആയിരം സൗജന്യ ടിക്കറ്റ് നൽകും എന്ന് അറിയിച്ചിട്ടുണ്ട്.
'മിഷൻ വിങ്സ് ഓഫ് കംപാഷൻ' എന്ന പേരിൽ 600 പേർക്ക് വിമാനടിക്കറ്റ് നൽകുമെന്ന് ഗൾഫ് മാധ്യമം ദിനപത്രവും മീഡിയ വൺ ചാനലും അറിയിച്ചിട്ടുണ്ട്. ബഹ്റൈനിൽ യാത്രാനുമതി ലഭിച്ച സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന നൂറ് മലയാളികൾക്ക് ടിക്കറ്റ് നൽകുമെന്ന് നോർക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ള അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവരുടെ വിവരങ്ങൾ ചുവടെ:
പിഎസ്സി ചെയർമാനും അംഗങ്ങളും ഒരുമാസത്തെ ശമ്പളം 29,43,866 രൂപ.
കൊടുങ്ങല്ലൂർ ടൗൺ സഹകരണബാങ്ക് 33,55,000 രൂപ
പനത്തടി സർവീസ് സഹകരണ ബാങ്ക് 16,10,000 രൂപ
പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് 20,41,560 രൂപ
മടിക്കൈ സർവീസ് സഹകരണ ബാങ്ക് 20 ലക്ഷം രൂപ
നാട്ടിക സർവീസ് സഹകരണ ബാങ്ക് 19,54,659 രൂപ
എൽഐസി ഏജൻറ്സ് ഓർഗനൈസേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആദ്യ ഗഡു 15 ലക്ഷം.
തൃശൂരിലെ ദി ഗ്ലോബൽ ഡിന്നർ റസ്റ്റോറെൻറ് 10 ലക്ഷം രൂപ
പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ക്ഷേത്രം 1 ലക്ഷം.
തൃപ്പൂണിത്തുറ ശ്രീ പൂർണത്രേയീശ ക്ഷേത്രം ഉപദേശകസമിതി അംഗങ്ങൾ 1,03,000 രൂപ.
പി.എൻ.എക്സ്.1765/2020

date