പ്രവാസികളുടെ മടങ്ങി വരവ്: കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
കോവിഡ് 19ന്റെ സാഹചര്യത്തില്‍ പ്രത്യേക വിമാനങ്ങളില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തിലെത്തുന്നവരില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കപ്പട്ട ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗര•ാര്‍ , 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, മെഡിക്കല്‍ എമര്‍ജന്‍സി, മരണം / ശവസംസ്കാരം എന്നിവയുമായി ബന്ധപ്പെട്ടുവരുന്നവര്‍ തുടങ്ങിയവര്‍ വീടുകളിലെത്താന്‍ സ്വയം വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും https://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റ് യാത്രക്കാരെയും അനുവദിക്കില്ലയെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
- Log in to post comments