സെപ്ഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി വായ്പ വിതരണം തുടങ്ങി
കോവിഡ് 19 പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയെ സജീവമാക്കുന്നതിന് നബാര്‍ഡ് , കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നല്‍കുന്ന സെപ്ഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി വായ്പ വിതരണം കോട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ തുടങ്ങി. 6.8 ശതമാനമാണ് പലിശ നിരക്ക്. സ്വര്‍ണ്ണ പണയത്തിന്‍മേലും വസ്തു ജാമ്യത്തിലും വായ്പ അനുവദിക്കും. രണ്ട് ലക്ഷം രൂപയാണ് പരമാവധി വായ്പാ തുക. അനുവദിച്ച വായ്പ തുക അതാത് പദ്ധതിക്കല്ലാതെ ഉപയോഗിക്കുകയോ നിശ്ചിത സമയ പരിധിക്കുളളില്‍ വിനിയോഗിക്കുകയോ ചെയ്യാത്ത പക്ഷം കാര്‍ഷികേതര വായ്പയുടെ പലിശ നിരക്ക് ഈടാക്കും.
നിലവിലെ കാര്‍ഷിക വായ്പകള്‍ 2020 മാര്‍ച്ച് മുതല്‍ കുടിശ്ശികയായവര്‍ക്ക് മെയ് 31 വരെ റിസ്‌ക് ഫണ്ട് മാത്രം അടച്ച് പുതുക്കാവുന്നതാണ്. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായപാ പദ്ധതി പ്രകാരമുളള കുടുംബശ്രീ അംഗങ്ങള്‍ക്കുളള വായ്പാ വിതരണവും തുടങ്ങിയിട്ടുണ്ട്.
- Log in to post comments