Skip to main content

വിരല്‍ പതിക്കും മുമ്പ് സാനിറ്റൈസര്‍ ഉപയോഗിക്കണം

കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ റേഷന്‍കടകളില്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുന്നതിന് മുമ്പ് സാനിറ്ററൈസര്‍ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എന്‍.പി.എസ് കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യകിറ്റ് നമ്പര്‍ തരംതിരിവില്ലാതെ എല്ലാവര്‍ക്കും ലഭിക്കും.  എ.എ.വൈ, പി.എച്ച്.എച്ച് (മഞ്ഞ,പിങ്ക്) കാര്‍ഡുടമകള്‍ക്ക് മെയ്, ജൂണ്‍ മാസങ്ങളില്‍ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന പയറ്‌വര്‍ഗ്ഗങ്ങള്‍ 20 നു ശേഷം സൗജന്യ അരി വിതരണത്തോടൊപ്പം ലഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date