Post Category
വാളയാർ ചെക്പോസ്റ്റ് വഴി 837 പേർ കേരളത്തിലെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 11) ഉച്ചക്ക് രണ്ട് വരെ 837 ആളുകൾ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 471 പുരുഷൻമാരും 308 സ്ത്രീകളും 58 കുട്ടികളുമുൾപ്പെടെയുള്ളവർ 350 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 252 കാറുകൾ, 79 ഇരുചക്രവാഹനങ്ങൾ, 16 ട്രാവലറുകൾ, 3 മിനി ബസുകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
date
- Log in to post comments