Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

2020-2021 സാമ്പത്തിക വര്‍ഷത്തെ ആക്ഷന്‍പ്ലാന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീങ്കര മത്സ്യ വിത്തുത്പാദന കേന്ദ്രത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന്  ഗുണനിലവാരമുള്ള മത്സ്യത്തീറ്റ, പ്രോബയോട്ടിക്സ് വിതരണം ചെയ്യുന്നതിനായി വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മെയ് 23ന് ഉച്ചയ്ക്ക് 2ന് മുന്‍പായി മീങ്കര സബ്ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം വൈകിട്ട് 3ന് ടെന്‍ഡര്‍ തുറക്കും. കവറിന് പുറത്ത് മത്സ്യത്തീറ്റകള്‍/ പ്രോബയോട്ടിക്സ് സപ്ലൈ ചെയ്യാനുള്ള ടെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം. ടെന്‍ഡര്‍ ഫോമിനൊപ്പം വ്യക്തികള്‍/ സ്ഥാപനങ്ങള്‍  ടെന്‍ഡറില്‍ സൂചിപ്പിച്ചിരിക്കുന്ന തുകയുടെ ഒരുശതമാനം നിരതദ്രവ്യമായി ഡിമാന്‍ഡ് ഡ്രാഫ്റ്റ്  സബ്ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസ് മീങ്കര പേരില്‍ ഉള്ളടക്കം ചെയ്യണം. ഫോണ്‍: 0491 2815245.

date