Skip to main content

ജോലിക്കിടെയുണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍; ധനസഹായത്തിന് അപേക്ഷിക്കാം

അസംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികളില്‍ ജോലിക്കിടെയുണ്ടായ സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാന്‍സര്‍, ട്യൂമര്‍, ക്ഷയം, വൃക്ക, ഹൃദയ രോഗങ്ങള്‍ എന്നിവമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാം. രണ്ടായിരം രൂപയാണ് നല്‍കുന്നത്.

 

അര്‍ഹരായവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് അംഗത്തിന്‍റെ കത്തും   ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും സഹിതം  മെയ് 18ന് മുന്‍പ്  അടുത്തുള്ള അസിസ്റ്റന്‍റ് ലേബര്‍ ഓഫീസില്‍ നേരിട്ടോ 

ഇ - മെയില്‍ മുഖേനയോ സമര്‍പ്പിക്കണം.

 

അസിസ്റ്റന്‍റ് ലേബര്‍ ഓഫീസുകളുടെ ഇ-മെയില്‍ വിലാസങ്ങള്‍ ചുവടെ. ഒന്നാം സര്‍ക്കിള്‍ കോട്ടയം- aloktm@yahoo.com,     രണ്ടാം സര്‍ക്കിള്‍ കോട്ടയം-kottayamalo@gmail.com, ചങ്ങനാശ്ശേരി- alochanganasery01@gmail.com, പുതുപ്പള്ളി- puthuppallyalo@gmail.com, പാലാ- alopala123@gmail.com, കാഞ്ഞിരപ്പള്ളി- alokply@gmail.com, വൈക്കം- vaikomalo@gmail.com.

 

കൂടുതല്‍വിവരങ്ങള്‍ക്ക് 04812564365, 8547655264 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

date