Skip to main content

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് 19.88 കോടി രൂപ അനുവദിച്ചു

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് സംസ്ഥാന സർക്കാർ 19.88 കോടി രൂപ അനുവദിച്ചു നൽകി. ബോർഡിന്റെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ കാര്യാലയങ്ങളുടെ വാടകയിനത്തിൽ സർക്കാരിൽ നിന്നും ലഭിക്കേണ്ട തുകയാണിത്. ബോർഡിന് സർക്കാരിൽ നിന്നും ലഭിക്കാനുള്ള 283.16 കോടി രൂപയും വാടക കുടിശ്ശികയായ 19.88 കോടി രൂപയും അനുവദിച്ചു നൽകണമെന്ന് ബോർഡ് ചെയർമാൻ പി.പ്രസാദ് സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
പി.എൻ.എക്സ്.1771/2020
 

date