ദമാം കൊച്ചി വിമാനത്തില്‍ 174 യാത്രക്കാര്‍
എറണാകുളം
ഇന്നലെ (12/05/20) കൊച്ചി വിമാനത്താവളത്തിലെത്തിയ ദമാം -കൊച്ചി വിമാനത്തിൽ (IX 1924) 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 82 പേർ പുരുഷൻമാരും 92 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 20 കുട്ടികളും 76 ഗർഭിണികളും ഒരു മുതിർന്ന പൗരനും ഇതിൽ ഉൾപ്പെടുന്നു.
ഇതിൽ 4 പേരെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.. പാലക്കാട് നിന്നുള്ള ഒരാളും കൊല്ലം ജില്ലയിൽ നിന്നുള്ള ഒരു ഗർഭണിയെയും ഇവരുടെ 5 ഉം 2 ഉം വയസ്സുള്ള കുട്ടികളുമാണ് മെഡിക്കൽ കോളജിലുള്ളത്.
67 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലേക്കും 103 പേരെ സ്വന്തം വീടുകളിലേക്കും നീരീക്ഷണത്തിനായി അയച്ചു.
ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ-30
എറണാകുളം-14
ഇടുക്കി - 10
കാസർഗോഡ് - 1
കൊല്ലം-46
കോട്ടയം - 25
തിരുവനന്തപുരം - 11
വയനാട്-1
കോഴിക്കോട്- 3
മലപ്പുറം - 3
പാലക്കാട് -3
പത്തനംത്തിട്ട -10
തൃശ്ശൂർ - 17
എറണാകുളം ജില്ലയിൽ നിന്നുള്ളത് 14 പേരാണ്. ഇതിൽ 11 പേർ സ്ത്രീകളും 3 പേർ പുരുഷൻമാരുമാണ്. പത്ത് വയസിൽ താഴെയുള്ള 1 കുട്ടിയും 9 ഗർഭിണികളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 10 പേരെ വീടുകളിലും 4 പേരെ കോവിഡ് കെയർ സെൻ്ററിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
എറണാകുളം
ഇന്നലെ (12/5/20) കൊച്ചി വിമാനത്താവളത്തിലെത്തിയ സിംഗപ്പൂർ - കൊച്ചി വിമാനത്തിൽ (IX 485) 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 77 പേർ പുരുഷൻമാരും 60 പേർ സ്ത്രീകളുമാണ്. പത്ത് വയസ്സിൽ താഴെയുള്ള 10 കുട്ടികളും 18 ഗർഭിണികളും 1 മുതിർന്ന പൗരനും ഇതിൽ ഉൾപ്പെടുന്നു.
86 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലേക്കും 51 പേരെ വീടുകളിലേക്കും നിരീക്ഷണത്തിനായി അയച്ചിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ-12
എറണാകുളം-17
ഇടുക്കി - 3
കണ്ണൂർ - 10
തിരുവനന്തപുരം - 15
തൃശ്ശൂർ - 12
വയനാട്-1
കൊല്ലം-20
കോട്ടയം -13
കോഴിക്കോട്-12
മലപ്പുറം - 9
പാലക്കാട് - 5
പത്തനംത്തിട്ട - 7
കാസർഗോഡ് - 1
എറണാകുളം ജില്ലയിൽ നിന്നുള്ള 17 പേരാണ് ഉള്ള ത്. ഇതിൽ 6 പേർ സ്ത്രീകളും 11 പേർ പുരുഷൻമാരുമാണ്. ഇതിൽ 2 പേരെ വീടുകളിലും 15 പേരെ കോവിഡ് കെയർ സെൻ്ററിലും നിരീക്ഷണത്തിലാക്കി.
എറണാകുളം
ഇന്നലെ (12/5/20) കൊച്ചി തുറമുഖത്ത് എത്തിയ ഐ. എൻ. എസ് മഗർ കപ്പലിൽ 202 യാത്രക്കാർ ആണുള്ളത്. ഇതിൽ 178 പേർ പുരുഷൻമാരും 24 പേർ സ്ത്രീകളുമാണ്.
13 സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും ചണ്ഡീഗഢിൽ നിന്നുമുള്ള യാത്രക്കാർ ആണ് കപ്പലിൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നുള്ള 91 യാത്രക്കാരും തമിഴ്നാട്ടിൽ നിന്നുള്ള 83 യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 28 പേരാണ്.
ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ-7
എറണാകുളം-8
ഇടുക്കി - 4
കണ്ണൂർ -5
തിരുവനന്തപുരം - 17
തൃശ്ശൂർ - 10
വയനാട്-4
കൊല്ലം-11
കോട്ടയം -7
കോഴിക്കോട്-5
മലപ്പുറം - 2
പാലക്കാട് -5
പത്തനംത്തിട്ട - 4
കാസർഗോഡ് - 2
സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക്
കേരളം-93
തമിഴ്നാട് -81
കർണാടക -2
ആന്ധ്രാ പ്രദേശ് -2
മഹാരാഷ്ട്ര -2
പശ്ചിമ ബംഗാൾ -5
ജാർഖണ്ഡ് -4
ഉത്തർപ്രദേശ് -3
ഉത്തരാഖണ്ഡ്-2
ഡൽഹി -2
പഞ്ചാബ് -1
ഹിമാചൽ പ്രദേശ് -2
രാജസ്ഥാൻ -1
ലക്ഷദ്വീപ് -1
ചണ്ഡീഗഢ് -1
എറണാകുളം ജില്ലയിൽ നിന്നുള്ള 8 പേരും പുരുഷൻമാരാണ്. ഇന്നലെ എത്തിയ യാത്രക്കാരിൽ 123 പേർ എറണാകുളം ജില്ലയിലെ കോവിഡ് കെയർ സെൻ്ററുകളിലാണ്.
ഒരാളെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശിയായ 25 വയസ്സുള്ള ഗർഭിണിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
- Log in to post comments