Post Category
സഹായഹസ്തം വായ്പാവിതരണം
പന്തളം തെക്കേക്കര പഞ്ചായത്ത് പരിധിയിലുള്ള തോലൂഴം ജില്ലാ സഹകരണ ബാങ്കിന്റെ ശാഖയില്‍ മുഖ്യമന്ത്രിയുടെ സഹായഹസ്ത വായ്പ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരിയും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബുവും സംയുക്തമായി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിലാസിനി, വാര്‍ഡ് മെമ്പര്‍ മോഹന്‍കുമാര്‍, ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ വിധു, അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്, സോണല്‍ മാനേജര്‍ സ്നേഹലത, സി ഡി എസ് ചെയര്‍പേഴ്സണ്‍ അമ്പിളി, മെമ്പര്‍ സെക്രട്ടറി പ്രശാന്ത്, ബാങ്ക് മാനേജര്‍ ജയസ്മിത എന്നിവര്‍ പങ്കെടുത്തു. സുരഭി,അക്ഷയ സഹൃദയ ഗ്രൂപ്പുകള്‍ക്ക് വായ്പ നല്കി.
date
- Log in to post comments