Skip to main content

47 പ്രവാസികള്‍കൂടി എത്തി; 20 പേര്‍ കോവിഡ് കെയര്‍ സെന്ററില്‍ 

 

വിമാനത്തിലും കപ്പലിലുമായി ചൊവ്വാഴ്ച (മേയ് 12) രാത്രിയോടെ പത്തനംതിട്ട ജില്ലക്കാരായ 47 പ്രവാസികള്‍കൂടി ജില്ലയില്‍ എത്തി. ഇവരില്‍ 20 പേരെ പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 

സിംഗപ്പൂര്‍-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ എഴു പേരാണ് എത്തിയത്. കൊച്ചിയില്‍ നിന്ന് അഞ്ചുപേരെ കെ.എസ്.ആര്‍.ടി.സി ബസില്‍ പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തിച്ച് നിരീക്ഷണത്തിലാക്കി. ഈ വിമാനത്തിലെത്തിയ ഒരു ഗര്‍ഭിണിയും ഒരു മുതിര്‍ന്ന പൗരനും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ദമാം-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ 10 പേരാണ് ഉണ്ടായിരുന്നത്.  ഇതില്‍ മൂന്നുപേരെ പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണികളായ ഏഴു പേര്‍ ടാക്സികളില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്.

ദോഹ-തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ 24 പേരാണ് എത്തിയത്. ഇതില്‍ എട്ടു പേരെ കെ.എസ്.ആര്‍.ടി.സി ബസില്‍ അടൂരിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ച് നിരീക്ഷണത്തിലാക്കി. നാലു ഗര്‍ഭിണികളും, പ്രായമായവരും, രോഗികളും, മെഡിക്കല്‍ എമര്‍ജന്‍സിയിലെത്തിയവരും, കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലായി.

മാലിദ്വീപില്‍ നിന്ന് ചൊവ്വാഴ്ച്ച (മേയ് 12) കൊച്ചിയിലെത്തിയ കപ്പലില്‍ ജില്ലക്കാരായ ആറു പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ നാലുപേരെ കെ.എസ്.ആര്‍.ടി.സി ബസില്‍ പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ച് നിരീക്ഷണത്തിലാക്കി. ശേഷിക്കുന്ന രണ്ടു പേരില്‍  ഒരാള്‍ കുട്ടിയും മറ്റൊരാള്‍ കുട്ടിയുടെ രക്ഷിതാവുമായിരുന്നു. ഇവര്‍ ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്.         

date