Skip to main content
അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് എല്ലാ വീടുകളിലും സൗജന്യമായി നല്കുന്ന മാസ്‌ക് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എ.എല്‍.ബാബു നിര്‍വ്വഹിക്കുന്നു.

എല്ലാ വീടുകളിലും സൗജന്യമായി മാസ്‌ക് എത്തിച്ച് അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത്

 

കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴുവന്‍ വീടുകളിലും സൗജന്യമായി  മാസ്‌ക്  വിതരണം ചെയ്ത് അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത്.  ഇതിനായി  15000 മാസ്‌കുകളാണ്  തയ്ച്ച് തയ്യാറാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എല്‍.ബാബു മാസ്‌ക് വിതരണം ഉദ്ഘാടനം ചെയ്തു. ഒരു വീട്ടില്‍ മൂന്ന് മാസ്‌കുകള്‍ വീതമാണ് നല്കുന്നത്. കുടുംബശ്രീ യൂണിറ്റുകളാണ് മാസ്‌ക് നിര്‍മ്മിച്ചത്.  ഒന്നര ലക്ഷം രൂപയാണ് മാസ്‌ക് നിര്‍മ്മാണത്തിനായി ഗ്രാമപഞ്ചായത്ത് വിനിയോഗിച്ചത്.  അതത് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും മാസ്‌ക് എത്തിച്ചു നല്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എല്‍.ബാബു പറഞ്ഞു.

date