Skip to main content

കടുവയെ കീഴ്പ്പെടുത്താന്‍ പോലീസിന്റെ വിദഗ്ധ സംഘത്തെയും  നിയോഗിക്കണം: അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ

 

കടുവയുടെ അക്രമണം തടയാന്‍ പോലീസിലെ വിദഗ്ധ സംഘത്തെ കൂടി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യമന്ത്രിക്കും, വനം വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി. വനം വകുപ്പ് പരമാവധി പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടുവ വ്യത്യസ്ത ജനവാസ മേഖലയില്‍ പ്രത്യക്ഷപ്പെടുകയാണ്. വനം വകുപ്പിന്റെ വ്യത്യസ്ഥ ടീമുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട് എങ്കിലും കടുവയെ കണ്ടെത്താന്‍ കഴിയുന്നില്ല.

        പോലീസിന്റെ ആധുനിക സംവിധാനങ്ങള്‍ കൂടി വനം വകുപ്പുമായി ചേര്‍ന്ന്  പ്രവര്‍ത്തിച്ചാല്‍ കടുവയെ വളരെ വേഗത്തില്‍ കീഴ്പ്പെടുത്താന്‍ കഴിയും. വനം വകുപ്പും, പോലീസിന്റെ സംഘവും സംയുക്തമായി വനമേഖല പൂര്‍ണമായും പരിശോധിച്ച് കടുവയെ കണ്ടെത്താന്‍ കഴിയണം. ഒരു ദിവസം വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്ന് ഒരേ സമയം കടുവയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തണം.

       പോലീസിലെ വെടിവയ്ക്കാന്‍ വിദഗ്ധരായവരെയും സംഘത്തിന്റെ ഭാഗമാക്കണം. കടുവ മേടപ്പാറയില്‍ ഒരാളെ അക്രമിച്ച് കൊലപ്പെടുത്തിയതിനു ശേഷം പകല്‍ പോലും പുറത്തിറങ്ങാത്ത സ്ഥിതിയാണ്. വടശേരിക്കരയിലും, പേഴുംപാറയിലും ഉള്ള ജനങ്ങളുടെ സ്ഥിതിയും ഇതു തന്നെയാണ്. എത്രയും വേഗം ജനങ്ങളുടെ ഭീതി അകറ്റി സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ആവശ്യമായ സത്വര നടപടി ഉണ്ടാകണമെന്നും എംഎല്‍എ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

 

date