Post Category
സൗജന്യ പലവ്യഞ്ജനക്കിറ്റ്: വെള്ളക്കാർഡുകാർക്ക് 15 മുതൽ വിതരണം ചെയ്യും
പൊതുവിഭാഗം മുൻഗണനേതര സബ്‌സിഡിരഹിത വെള്ളക്കാർഡുടമകൾക്കുള്ള സൗജന്യകിറ്റ് അവസാനഘട്ട വിതരണം 15 മുതൽ നടക്കും. മേയ് 21 മുതൽ പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള റേഷൻ വിതരണം ആരംഭിക്കുന്നതിനാൽ ഇതിനു ശേഷം സൗജന്യക്കിറ്റുകളുടെ വിതരണം ഉണ്ടാവില്ല.
റേഷൻകാർഡിലെ അവസാനത്തെ അക്കം അനുസരിച്ചാണ് വിതരണ തിയതി ക്രമീകരിച്ചിരിക്കുന്നത്. കാർഡിലെ അവസാന അക്കം 0 ആയവർക്ക് 15നും 1, 2 അക്കങ്ങൾക്ക് 16നും 3, 4, 5 അക്കങ്ങൾക്ക് 18നും 6, 7, 8 അക്കങ്ങൾക്ക് 19നും ബാക്കിയുള്ള മുഴുവൻ വെള്ളകാർഡുടമകൾക്കും 20നും വിതരണം ചെയ്യും.
പി.എൻ.എക്സ്.1780/2020
date
- Log in to post comments