ഇന്ന് പ്രവാസികളുമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ കരിപ്പൂരിലെത്തും
മൊത്തം 307 പേര് നാട്ടിലെത്തും
കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങിവരുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും ആശ്വാസമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന്(മെയ് 13) കരിപ്പൂരിന്റെ നിലം തൊടും. രാത്രി 9.15ന് കുവൈറ്റില്‍ നിന്നുള്ള വിമാനവും പുലര്‍ച്ചെ 12.05ന് (മെയ് 14) ജിദ്ദയില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങളുമാണ് കരിപ്പൂരില്‍ ഇറങ്ങുന്നതെന്ന് പ്രതീക്ഷിക്കുന്നു. ഇരു വിമാനങ്ങളില്‍ നിന്നായി സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 307 പ്രവാസികള്‍ സ്വന്തം നാടൊരുക്കുന്ന തണലിലേക്ക് കൂടണയും.
യാത്രികരുടെ ജില്ലതിരിച്ചുള്ള കണക്ക് ചുവടെ
രാത്രി 9.15ന് കുവൈറ്റില്‍ നിന്നും കരിപ്പൂരിലെത്തുന്ന വിമാനത്തില്‍ വിവിധ ജില്ലക്കാരായ 155 പേരാണുള്ളത്. ഇതില്‍ 98 പുരുഷന്മാരും 57 സ്ത്രീകളുമാണുള്ളത്.
ആലപ്പുഴ-രണ്ട്, എറണാകുളം-നാല്, ഇടുക്കി-ഒന്ന്-,കണ്ണൂര്‍-ആറ്, കാസര്‍ഗോഡ്-ആറ്, കൊല്ലം- രണ്ട്, കോഴിക്കോട്- 77, മലപ്പുറം-37, പാലക്കാട്-13, പത്തനം തിട്ട-മൂന്ന്, തൃശൂര്‍-മൂന്ന്, വയനാട്-ഒന്ന്.
പുലര്‍ച്ചെ 12.05ന് ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തുന്ന വിമാനത്തില്‍ 152 പേരാണുള്ളത്. ഇതില്‍ 63 പുരുഷന്മാരും 89 സ്ത്രീകളും ഉണ്ട്.
കണ്ണൂര്‍-12, കാസര്‍ഗോഡ്-മൂന്ന്, കൊല്ലം-രണ്ട്, കോട്ടയം-രണ്ട്, കോഴിക്കോട്-25, മലപ്പുറം-96, പാലക്കാട്-അഞ്ച്, തൃശൂര്‍-രണ്ട്, വയനാട്-മൂന്ന്. കൂടാതെ കര്‍ണാടക സ്വദേശിയായ ഒരാളും മാഹിയില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടുന്നു.
- Log in to post comments