ജില്ലയില്‍ സൗജന്യ ഭക്ഷ്യധാന്യകിറ്റുകളുടെ പാക്കിങ് തുടരുന്നു
വെള്ള കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം മെയ് 15ന്
ജില്ലയിലെ പൊതുവിഭാഗം നോണ്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ട (വെള്ള കാര്‍ഡ്) കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം മെയ് 15ന് ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. പൊതുവിഭാഗം നോണ്‍ സബ്സിഡി വിഭാഗത്തില്‍ 2,10,549 കാര്‍ഡുടമകള്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഭക്ഷ്യ കിറ്റുകളുടെ പാക്കിങ് മലപ്പുറം എം.എസ്.പി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പാക്കിങ് കേന്ദ്രത്തില്‍ പുരോഗമിക്കുന്നു.
ഉഴുന്ന്, ചെറുപയര്‍, കടല, വെളിച്ചെണ്ണ, കടുക്, ഉലുവ, ആട്ടപ്പൊടി, അലക്കു സോപ്പ്, ബാത്ത് സോപ്പ് ,ഉപ്പ്, ഗോതമ്പു നുറുക്ക്, പഞ്ചസാര, സണ്‍ ഫ്ലെവര്‍ ഓയില്‍, ചായപ്പൊടി, മുളക് പൊടി, മഞ്ഞള്‍പ്പൊടി ,മല്ലിപ്പൊടി തുടങ്ങിയ 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. സി.ഡി.എസ് കുടുംബശ്രീ പ്രവര്‍ത്തകരും സപ്ലൈകോ ജീവനക്കാരും ചേര്‍ന്നാണ് ഭക്ഷ്യ സാധനങ്ങള്‍ പാക്ക് ചെയ്യുന്നത്.
സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം 71 ശതമാനം പൂര്‍ത്തിയായി
6,68,741 കുടുംബങ്ങള്‍ കിറ്റ് കൈപ്പറ്റി
ജില്ലയില്‍ സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം 71 ശതമാനം പൂര്‍ത്തിയായി. എ.എ.വൈ , പി.എച്ച്.എച്ച് , പൊതുവിഭാഗം സബ്സിഡി (മഞ്ഞ ,പിങ്ക് ,നീല ) വിഭാഗത്തില്‍പ്പെട്ട 6,68,741 കുടുംബങ്ങളാണ് ഇതുവരെ ജില്ലയില്‍ കിറ്റുകള്‍ കൈപ്പറ്റിയത്. എ.എ.വൈ വിഭാഗത്തില്‍ 99.5 ശതമാനവും പി.എച്ച്.എച്ച്. 99.2 ശതമാനവും പൊതുവിഭാഗം സബ്സിഡി വിഭാഗത്തില്‍ 79.5 ശതമാനവും കിറ്റുകള്‍ വിതരണം ചെയ്തു. പൊതുവിഭാഗം സബ്സിഡി (നീല കാര്‍ഡ്) വിഭാഗത്തില്‍ ഇനിയും കിറ്റുകള്‍ വാങ്ങാത്തവര്‍ക്ക് ഇന്ന്(മെയ് 14) വരെ കിറ്റുകള്‍ വിതരണം ചെയ്യും.
ഉപഭോക്താക്കള്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം
റേഷന്‍ കടകളില്‍ ബയോ മെട്രിക് വിവരശേഖരത്തിനു മുമ്പായി എല്ലാ റേഷന്‍ ഉപഭോക്താക്കളും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡുമായി സഹകരിച്ച് ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും സാനിറ്റൈസര്‍ ലഭ്യമാക്കിയിട്ടുണ്ട്. റേഷന്‍ കടകളില്‍ സാനിറ്റൈസര്‍ ഒരുക്കിയിട്ടില്ലെങ്കില്‍ ഉപഭോക്താക്കള്‍ സുരക്ഷ മുന്‍ നിര്‍ത്തി റേഷന്‍കട ഉടമയോട് ആവശ്യപ്പെടണം.
- Log in to post comments